Travel Digest

 


വിനോദ സഞ്ചാരം

ഭാരതത്തിലെഏറ്റവുംമനോഹരമായസംസ്ഥാനമാണ്കേരളം. ആദികാലം മുതല്‍ക്കേ കേരളത്തിന്റെ വശ്യമായ സൌന്ദര്യത്തില്‍ ആകൃഷ്ടരായി അടുത്തും അകലെയുമുള്ള നിരവധി സന്ദര്‍ശകര്‍ ഇവിടെ എത്തിയിരുന്നു.  വെയിലും മഴയും മഞ്ഞുമായി ഏറ്റക്കുറച്ചിലില്ലാത്ത സന്തുലിതമായ കാലാവസ്ഥ കേരളത്തിന്റെ മാത്രം സ്വപ്നമാണ്. കടലും, കായലും, മലയും, ഹരിതാഭമാര്‍ന്ന താഴ്വാരങ്ങളും, വനവും, വന്യജീവികളുമെല്ലാം അനുഗ്രഹീതകേരളത്തിന്റെ പ്രത്യേകതകളാണ്.വിനോദസഞ്ചാരി  കള്‍ക്ക്ഏറ്റവും പ്രിയപ്പെട്ടപ്രദേശം.പക്ഷെ ഒരു വ്യവസായമെന്ന നിലയില്‍വിനോദസഞ്ചാരത്തെവിപുലപ്പെടുത്താന്‍ കേരളത്തിന് ഇപ്പോഴുംകഴിഞ്ഞിട്ടില്ല എന്നത്വസ്തുതയാണ്. ഒപ്പം കോഴിക്കോടുകാരുടെ സ്വപ്നമായ് ഡ്രീം സിറ്റിയും മറ്റൊരു വിനോദവിശ്രമ കേന്ദ്രമായി മാറിക്കൊണ്ടണ്‍ിരിക്കുന്നു.

ത്രിവിക്രമപുരം


സാമൂതിരി രാജാക്ക•ാരുടെ കൊട്ടാരങ്ങളും, കോട്ടകൊത്തളങ്ങളും സ്ഥിതിചെയ്തിരുന്നസ്ഥലം. - ഇന്നത്തെ കോട്ടപ്പറമ്പ്മിഠായി തെരുവ് മാനാഞ്ചിറ പരിസരങ്ങള്‍.

ബേപ്പൂര്‍

രണ്ടണ്‍ു സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ ആഗോള സമുദ്രവ്യാപാര ശൃംഖലകളിലെ പ്രധാന കണ്ണിയായിരുന്ന ഈ തുറമുഖം കോഴിക്കോടു നഗരത്തിന്റെ മറ്റൊരു ഭാഗമാണ്. അ.ഉ ഒന്നാം നൂറ്റാണ്ടണ്‍ിലെ സഞ്ചാരിയായിരുന്ന പെരിപ്പസ് "തീണ്‍ണ്ടീസ്" എന്നും റോമക്കാര്‍ 'ഓഫിര്‍' എന്നും വിളിച്ചിരുന്ന ഈ തുറമുഖത്തുനിന്ന് സോളമന്‍ രാജാവിന്നു സ്വര്‍ണ്ണം കൊണ്ടണ്‍ു പോയിരുന്ന പ്രൌഢസമൃദ്ധമായചരിത്രമുണ്ടണ്‍. ലോകാന്തരങ്ങളില്‍ അറിയപ്പെടുന്ന ഉരു നിര്‍മ്മാണ കേന്ദ്രം കൂടിയാണ്ഈ തുറമുഖ പട്ടണം.


കല്ലായി

ലോകത്തിലെ ഏറ്റവും വലിയ മരവ്യവസായ കേന്ദ്രമായിരുന്നു ഈ പ്രദേശം. വിദേശങ്ങളിലേയ്ക്കു വീട്ടി, തേക്ക്, കരിമരുത് എന്നിവ ഇവിടെ നിന്നു കയറ്റി അയച്ചിരുന്നു. പ്രാക്തന പ്രതാപങ്ങള്‍ അയവിറക്കികൊണ്ടണ്‍ു നിരവധി മരമില്ലുകള്‍ കല്ലായി പുഴയുടെ ഇരുകരകളിലും ഇന്നും നിലനില്‍ക്കുന്നു.


കോഴിക്കോട്ടുകാരുടെ 'ഹജൂര്‍ കച്ചേരി'

ഏതാണ്‍ണ്ടു ഒരു നൂറ്റാണ്ടണ്‍ു കാലത്തോളം മലബാര്‍ പ്രദേശങ്ങളുടെ ഭാഗധേയങ്ങള്‍ പ്രിയന്ത്രിച്ചിരുന്നത് ഭരണസിരാകേന്ദ്രമായിരുന്ന ഈ ചുവന്ന കെട്ടിടത്തില്‍ നിന്നായിരുന്നു. നിരവധി ചരിത്ര സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ച ആ പ്രൌഢമന്ദിരം ഇന്ന്ഗൃഹാതുരകളുണര്‍ത്തുന്ന വെറും ഓര്‍മ്മയായവശേഷിക്കുന്നു.